Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ മലയാളി പൈലറ്റിന്റെ മരണം; പോലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍

തലശ്ശേരി- ഏയര്‍ ഇന്ത്യാ അലയന്‍സില്‍ പൈലറ്റായ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കല്‍. ചൊക്ലി കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം സംസം മന്‍സിലില്‍ മുഹമ്മദ് ഷാഫിയുടെ (31) മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത.് ദല്‍ഹി ദ്വാരകയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത.് മേലൂദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന മുഹമ്മദ് ഷാഫി മൂന്ന് മാസം മുമ്പാണ് ഡൊമസ്റ്റിക് സര്‍വ്വീസായ എയര്‍ ഇന്ത്യാ അലയന്‍സില്‍ ജോലിക്ക് കയറിയത.് എന്നാല്‍ ഇവിടെ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും ശമ്പളം പോലും നിഷേധിച്ചതായും പരാതിയുണ്ട്. അന്താരാഷ്ട്ര പറക്കലിനായുള്ള പരീക്ഷയില്‍ മനപൂര്‍വ്വം തോല്‍പ്പിച്ചതായും പറയപ്പെടുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത പീഡനമാണ് നേരിട്ടതെന്നും ഷാഫിയുടെ സുഹൃത്തുക്കള്‍ മുഖേന ബന്ധുക്കള്‍ അറിഞ്ഞു.
തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളൊന്നും തന്നെ യുവ പൈലറ്റ് വീട്ടിലോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല.യുവാവിന്റെ അസ്വഭാവിക മരണം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ദല്‍ഹി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് ദല്‍ഹി പോലീസ് നല്‍കിയതയാി ഷാഫിയുടെ ബന്ധുക്കള്‍ പറഞ്ഞു. സത്യാവസ്ഥ പുറത്ത് വരുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് ബന്ധുക്കളുടംയും നാട്ടുകാരുടെയും തീരുമാനം. ഇതിനായി കര്‍മ്മ സമിതിക്കും രൂപം നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

നാട്ടിലെ പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന യുവാവിന്റെ മരണം പ്രദേശത്തെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.മൂന്ന് മാസം മുമ്പാണ് ഷാഫി നാട്ടില്‍ വന്ന് തിരിച്ച് പോയത.് ഡിസംബറില്‍ വീണ്ടും നാട്ടില്‍ വരാനിരിക്കെയാണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത.് തനിച്ച് താമസിക്കുന്ന ഷാഫിയെ രണ്ടു ദിവസം പുറത്ത് കാണാതതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത.് ദ ല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിച്ച മൃതദേഹം പുതുശ്ശേരി പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു.  
 

 

Latest News