തായിഫ് - ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നില്‍ കാറിടിച്ച് വനിതാ ജീവനക്കാരി മരിച്ചു. ലേഡീസ് ടൈലറിംഗ് ഷോപ്പ് ജീവനക്കാരിയായ സുഡാനി വനിതയാണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ സുഡാനി വനിതയെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് സുഡാന്‍കാരിയെ പിക്കപ്പ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. അപകടമുണ്ടാക്കിയ പിക്കപ്പ് പിന്നീട് സൈന്‍ ബോര്‍ഡിലും ഡിവൈഡറിലെ തെരുവുവിളക്കു കാലിലും ഇടിച്ച് നിന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— Baher Esmail (@EsmailBaher) September 13, 2022






