ന്യൂദല്‍ഹി- ഇന്ത്യയില്‍ 5,108 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവര്‍ 4,45,10,057 ആയി.
വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 45,749 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 52,82,16 ആയി വര്‍ധിച്ചു. കേരളത്തിലെ 12 മരണങ്ങള്‍ കൂടി ഇതിലുള്‍പ്പെടും. മൊത്തം രോഗബാധയുടെ 0.10 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് മുക്തി നിരക്ക് 98.71 ശതമാനമായി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു. പ്രതിദിന പോസിറ്റീവിറ്റി 1.44 ശതമാനവും പ്രതിവാര പോസിറ്റീവിറ്റി 170 ശതമാനവുമാണ്.
89.02 കോടി കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 24 മണിക്കൂറിനിടെ 3,55,231 ടെസ്റ്റുകളാണ് നടത്തിയത്.