കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത എട്ടു വയസ്സുകാരന് നാല് ദിവസത്തിനുശേഷം ജാമ്യം

പട്‌ന-ബിഹാറിലെ സിവാനില്‍ മഹാവീര്‍ അഖാര ഘോഷയാത്രക്കിടെ ഉണ്ടായ അക്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത എട്ടു വയസ്സുകാരന് നാല് ദിവസത്തിനുശേഷം ജാമ്യം. 70 വയസ്സായ പിതാമഹന്‍ മുഹമ്മദ് യാസീനോടൊപ്പം അറസ്റ്റ് ചെയ്ത റിസ് വാന്‍ ഖുറേഷിയെയാണ് നാല് ദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം വിട്ടയച്ചത്.
ഇരുവരും നിരപരാധികളാണെന്ന് കുടുംബം അറിയിച്ചിട്ടും മറ്റുള്ളവരോടൊപ്പം പോലീസ് ഇവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈയടുത്ത് ശസ്ത്രക്രിയക്ക് വിധേയനായ യാസീന് വേറെയും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കലാപത്തിനു പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് ഇരുവരേയും കസ്റ്റഡിയില്‍ വെച്ചിരുന്നത്.
മസ്ജിദിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോയപ്പോള്‍ കല്ലേറ് ഉണ്ടാവുകയും കലാപത്തിലെത്തുകയുമായിരുന്നു. നിരവിധ കടകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

 

Latest News