Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍  വിപണിയില്‍ ഷവോമി തരംഗം

ഇന്ത്യയിലെ  സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റ്  ഓഹരിയില്‍ 31 ശതമാനവും ഷവോമിയുടേത് തന്നെ. ഷവോമി ഫോണുകള്‍ക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഉള്ളത്. കമ്പനിയുടെ ഓരോ മോഡലുകളും ഇറങ്ങുന്നതും തീരുന്നതും എല്ലാം പെട്ടെന്നാണ്. ഈയടുത്തായി ഇറങ്ങിയ മോഡലുകള്‍  വാങ്ങാന്‍ ആളുകള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കമ്പനി വിറ്റത് 90 ലക്ഷം ഫോണ്‍ യൂണിറ്റുകളാണ്. വിപണി ഗവേഷണ കമ്പനിയായ കനാലിസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 
ഇപ്പോഴും നോട്ട് 5 പ്രൊ കിട്ടാനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ, റെഡ്മി 5 അ എന്നീ മോഡലുകള്‍ തന്നെയാണ് ഇത്രയധികം വില്‍പന  നടത്തുന്നതിന് കമ്പനിയെ സഹായിച്ചത്. മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനുമെല്ലാം പല മുന്‍നിര കമ്പനികളും ഫോണ്‍ ഇറക്കുമ്പോള്‍ അതേ സൗകര്യങ്ങളോട് കൂടിയ ഫോണുകള്‍ ഷവോമി ഇറക്കുന്നത് പതിനായിരത്തിനും പതിനയ്യായിരത്തിനുമാണ്. 


 

Latest News