ജിദ്ദ-റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നാലുവയസ്സുകാരി വാഹനമിടിച്ചു മരിച്ചു. പാലക്കാട് തെക്കുമുറി (തൂത) സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ മറിയം ആണ് ചൊവ്വാഴ്ച അര്‍ധരാത്രി റിഹൈലിയില്‍വെച്ചു വാഹനമിടിച്ചു മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവര്‍ക്കും പരിക്കുകളുണ്ട്. സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു കുടുബം. പരിക്കേറ്റവരെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സഹായവുമായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.
ഇസ മറിയമിന്റെ മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.






