രാഹുല്‍ഗാന്ധിക്കൊപ്പം ഫോട്ടോ എടുക്കൂ, ചട്ടിച്ചോര്‍ നേടൂ 

ആലുവ-  ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ചട്ടിച്ചോറ് സമ്മാന വാഗ്ദാനവുമായി പരസ്യ ബോര്‍ഡ്. ആലുവ മാര്‍ക്കറ്റ് റോഡില്‍ മെട്രോ സ്‌റ്റേഷന് സമീപമാണ് വലിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓഫര്‍ സംബന്ധിച്ചുള്ള ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മിഡിയയിലും വൈറലായി. ഇന്‍സ്റ്റഗ്രാം പേജുകള്‍ ടാഗ് ചെയ്യാനും  പേജുകള്‍  ഫോളോ ചെയ്യാനുമാണ് നിര്‍ദേശം. ഇങ്ങനെ ടാഗ് ചെയ്തിടുന്ന ഫോട്ടോയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്നവര്‍ക്ക് താല്‍ കിച്ചണില്‍ നിന്നും ഫാമിലി ചട്ടിച്ചോറ് സമ്മാനമായി ലഭിക്കുമെന്നതാണ് ഓഫര്‍. 

Latest News