മുംബൈ- തെലുഗ് നടിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റനസ് ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി നടിയെ ആവര്‍ത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആദിത്യ കപൂര്‍ എന്നയാളെയാണ് മുംബൈ കഫെ പരേഡ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയ പ്രതി പിന്നീട് നടിയെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണപ്പെടുത്തിയ പ്രതി വധഭീഷണി മുഴക്കിയതായും നടി പറയുന്നു.






