Sorry, you need to enable JavaScript to visit this website.

ഹഫർ അൽ ബാത്തിൻ ഇനി നഗരസഭ

വാണിജ്യ വായ്പാ നിയമത്തിന് അംഗീകാരം
റിയാദ് - വാണിജ്യ വായ്പാ നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ഇന്നലെ ഉച്ചക്കു ശേഷം ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമം അംഗീകരിച്ചത്. ശൂറാ കൗൺസിൽ തീരുമാനങ്ങളും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി സമർപ്പിച്ച റിപ്പോർട്ടും പരിശോധിച്ചാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഹഫർ അൽബാത്തിൻ ബലദിയയെ നഗരസഭയായി ഉയർത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഖൈസൂമ, അൽസ്വദാവി, അൽദീബിയ, അൽസഈറ ബലദിയകൾ ഹഫർ അൽബാത്തിൻ നഗരസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
അതേസമയം, വാണിജ്യ വായ്പാ നിയമം സൗദിയിൽ ബിസിനസ്, നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. വാണിജ്യ, നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായി, വാണിജ്യ നിയമങ്ങൾ നിർമിക്കുന്നതിനുള്ള അതിവേഗ ചുവടുവെപ്പുകളുടെ ഭാഗമാണ് പുതിയ നിയമം. വാണിജ്യ വായ്പാ സംവിധാനത്തിൽ ഇത് ക്രിയാത്മക ഫലം ചെലുത്തുകയും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പു വരുത്തുകയും വികസനത്തിലും വളർച്ചയിലും സ്വകാര്യ മേഖലയുടെ സംഭാവന ശക്തിപ്പെടുത്തുകയും സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തുകയും സാമ്പത്തിക മേഖലയുടെ മത്സര ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  
 

Latest News