കൊച്ചിയില്‍ ഗള്‍ഫ് വിമാനങ്ങള്‍ വൈകി, യാത്രക്കാരുടെ പ്രതിഷേധം

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗള്‍ഫിലേക്ക് പോകേണ്ട  വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യയുടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പോകേണ്ട ദോഹ വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. ഉച്ചയ്ക്ക് 1.35ന് പോകേണ്ട വിമാനം വൈകുന്നേരമായിട്ടും പോകാതിരുന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് വരേണ്ട എയര്‍ ഇന്ത്യയുടെ വിമാനം വൈകിയതാണ് ദോഹ വിമാന സര്‍വീസ് വൈകാന്‍ കാരണമായത്. രാത്രി പത്ത് മണിയോടെ വിമാനം പുറപ്പെടുമെന്നാണ് ഒടുവില്‍ യാത്രക്കാര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. ഇത് കൂടാതെ എയര്‍ റഷ്യയുടെ കൊച്ചി-ഷാര്‍ജ വിമാനവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി  അബുദാബി വിമാനവും വൈകിയാണ് സര്‍വീസ് നടത്തിയത്.

 

Latest News