സൗദിയില്‍ പുതിയ ജോലിക്ക് ചേരാനിരുന്ന ദിവസം പ്രവാസി യുവാവ് മരിച്ചനിലിയില്‍

റിയാദ്- സൗദി അറേബ്യയില്‍ പുതിയ ജോലിയില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രവാസിയുടെ മരണം. ഹെദരാബാദിലെ ടോളിചൗക്കിയിലെ ഹക്കീംപീട്ട് സ്വദേശി മുഹമ്മദ് മുജാഹിദ് അലിയെ (37) റിയാദിലെ മര്‍ഫൂ ജില്ലയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
താമസസ്ഥലത്ത്  കോണിപ്പടിയില്‍ വീണുകിടക്കുന്നതു കണ്ട ല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
നേരത്തെ ദമാമില്‍ ജോലി ചെയ്തിരുന്ന പുതിയ സ്ഥാപനത്തില്‍ ജോലിക്ക് ചേരാനിരുന്ന ദിവസമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ- അസ്‌റ സുല്‍ത്താന.
മൃതദേഹം മറവുചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ രംഗത്തുണ്ട്.

 

Latest News