കിടപ്പാടം നഷ്ടപെട്ടവരെ ഡി.സി.സി പ്രസിഡന്റ് സന്ദര്‍ശിച്ചു

കണ്ണൂര്‍-  കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം പഞ്ചായത്തില്‍ പുറക്കളം പ്രദേശത്ത് കേരള ബാങ്ക് അധികൃതരുടെ ജപ്തി നടപടിമൂലം കിടപ്പാടം നഷ്ട്ടപെട്ട വൃദ്ധ സ്ത്രീയെയും മക്കളെയും ഡി.സി. സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ചു.
വീട് നിര്‍മ്മാണത്തിനായി ലോണ്‍ എടുത്ത 10 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപയോളം തിരിച്ചടക്കുകയും സാമ്പത്തിക പ്രതിസന്ധിമൂലം ബാക്കി തുക അടക്കാന്‍ സാധിക്കാതെ വരികയും ചെയ്തു.
ഒറ്റത്തവണ തീര്‍പ്പാക്കി കുടിശ്ശിക തുക അടക്കാനുള്ള തീയതി ഈ മാസം 15 ആണെന്നിരിക്കെ യാതൊരു മുന്നറിയിപ്പോ സൂചനയോ നല്‍കാതെ ഗൃഹനാഥ സുഹറ ജോലിക്ക് പോയ വൈകുന്നേരം സമയം നോക്കി  വൃദ്ധയായ അവരുടെ ഭര്‍തൃ മാതാവിനെയും, മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്. മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം ഉത്തരവിടാന്‍ ബന്ധപ്പെട്ട റവന്യു അധികാരികള്‍ തയാറാവണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News