മക്ക - വിശുദ്ധ ഹറമില്‍ ബാനര്‍ ഉയര്‍ത്തിയ വിദേശി യുവാവിനെ അറസ്റ്റ് ചെയ്തതായി ഹറം സുരക്ഷാ സേന അറിയിച്ചു. ഉംറ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് ഹറമിനകത്തു വെച്ച് വിദേശി ബാനര്‍ ഏന്തി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹറം സുരക്ഷാ സേന അറിയിച്ചു.
നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് അറസ്റ്റിലായതെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഉംറ വേഷത്തിലുള്ള യെമനി, ഉംറ നിയമ, നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ വാചകങ്ങള്‍ രേഖപ്പെടുത്തിയ ബാനര്‍ ഹറമില്‍ ഉയര്‍ത്തുകയായിരുന്നു. ഹറമിന്റെ മുറ്റത്ത് തിരക്കില്ലാത്ത ഹറം കവാടങ്ങളില്‍ ഒന്നിനോട് ചേര്‍ന്ന് ഭിത്തിക്കു സമീപം നിലയുറപ്പിച്ചാണ് യെമനി യുവാവ് കൈയില്‍ കരുതിയിരുന്ന ബാനര്‍ ഉയര്‍ത്തിയത്. എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയാണ് താന്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതെന്നും സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അവര്‍ക്ക് സ്ഥാനം നല്‍കട്ടെയെന്നും സദ്‌വൃത്തരുടെ കൂട്ടത്തില്‍ രാജ്ഞിയെ ഉള്‍പ്പെടുത്തട്ടെ എന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ ബാനര്‍ ആണ് ഉംറ വേഷത്തിലായിരുന്ന യെമനി യുവാവ് ഉയര്‍ത്തിയത്.
യെമനി യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പ്രതി ബാനര്‍ ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സഹിതം പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
#فيديو..
— صحيفة المدينة (@Almadinanews) September 12, 2022
القوة الخاصة لأمن المسجد الحرام:
القبص على مقيم يمني ظهر في مقطع فيديو يحمل لافته داخل #المسجد_الحرام، مخالفاً أنظمة وتعليمات #العمرة. https://t.co/UJBlsuBw69#صحيفة_المدينة pic.twitter.com/aesrsMp6qo






