ട്രെയിനില്‍ ചരസുമായി എത്തി; യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

പാലക്കാട്-റെയില്‍വേ സംരക്ഷണ സേനയും എക്‌സൈസും സംയുക്തമായി റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം ചരസ് പിടികൂടി. സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ തൃപ്രയാര്‍ നാട്ടിക ബീച്ച് സ്വദേശി ആഷിഖ് (24), തൃശൂര്‍ പൂത്തോള്‍ സ്വദേശി അശ്വതി (24), തൃശൂര്‍ കാര സ്വദേശി അജയ് (21) എന്നിവരെയാണ് പിടിയിലായത്.

മണാലിയില്‍ നിന്നും ചരസ് വാങ്ങി റോഡ്മാര്‍ഗം ദല്‍ഹിയിലെത്തിച്ച് അവിടെ നിന്നും കേരള എക്‌സ്പ്രസില്‍ തൃശൂരിലേക്ക് വരുകയായിരുന്നെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയതായി ആര്‍.പി.എഫ് അധികൃതര്‍ അറിയിച്ചു.പിടിച്ചെടുത്ത ചരസിന് പൊതുവിപണിയില്‍ രണ്ടുലക്ഷത്തോളം വില വരുമെന്ന് ആര്‍.പി.എഫ് അറിയിച്ചു.

 

Latest News