തിരുവനന്തപുരം- രാഹുല്‍ഗാന്ധിയെ കാണാനെത്തിയ സാനുമ്മ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഭാരത് ജോഡോ യാത്രക്കിടെ രാഹുലിനെ കാണാന്‍ ഓടിയെത്തിയ സാനുമ്മയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പങ്കുവെച്ചു.
അറുപത് കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റിവെച്ച് മൂവര്‍ണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാര്‍ട്ടിയുടെ വലിയ കരുത്ത് എന്ന കുറിപ്പോടെയാണ് മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന്‍ വീഡിയോ ഷെയര്‍ ചെയ്തത്.
വിതുര ആനപ്പാറയില്‍ നിന്നാണ് ഭാരത് ജോഡോയില്‍ പങ്കെടുക്കുന്നതിനായി സാനുമ്മ പട്ടത്തെത്തിയത്. ഏറെ നേരെത്തെ കാത്തിരിപ്പിന് ശേഷം രാഹുല്‍ ഗാന്ധിയെ കണ്ടതോടെ അവര്‍ രാഹുലിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. തന്നെ കാണാനായെത്തിയ സാനുമ്മയെ രാഹുല്‍ ചേര്‍ത്ത് പിടിച്ചു. അവശയായ സാനുമ്മക്ക് വെളളം നല്‍കിയശേഷമാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.
തലസ്ഥാന നഗരിയിലെ ഭാരത് ജോഡോയുടെ പര്യടനം ഇന്ന് അവസാനിക്കും. കല്ലമ്പലത്താണ് യാത്ര അവസാനിക്കുക.






