നഴ്‌സറി വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

ഭോപ്പാല്‍- സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സറി വിദ്യാര്‍ഥിനിയായ മൂന്നര വയസ്സുകാരിയെ സ്‌കള്‍ ബസില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലണ് സംഭവം. ബസ് ഡ്രൈവറേയും ബസിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് ജോലിക്കാരിയായ സ്ത്രീ ബസിലുണ്ടായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്.
സ്‌കൂള്‍ അധികൃതരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
നഗരത്തിലെ പ്രശസ്ത സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ബാഗില്‍ അധികമായി വെച്ചിരുന്ന വസ്ത്രം ധരിച്ചതു കണ്ടതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചത്. തുടര്‍ന്ന് അമ്മ ക്ലാസ് ടീച്ചറുമായും സ്‌കൂള്‍ പ്രിന്‍സിപ്പലുമായും ബന്ധപ്പെട്ടു.
സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കൗണ്‍സിലറുടെ സഹായം തേടുകയായിരുന്നു. ബസ് ഡ്രൈവര്‍ പീഡിപ്പിച്ചതായും വസ്ത്രം മാറ്റിയതായും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു.
അടുത്ത ദിവസം സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടി ബസ് ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു.

 

Latest News