Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനത്തിന് ലഖ്‌നൗ കോടതി ഉത്തരവ് പുറപ്പെടുവിച്ചു

ലഖ്‌നൗ- യു.പി സര്‍ക്കാര്‍ ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചന ഉത്തരവായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്‌ന ലഖ്‌നൗവിലെ കോടതിയാണ് മോചന ഉത്തരവ് പുറപ്പെടുവിച്ചത്
ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് കാപ്പനെ അറസ്റ്റ് ചെയ്ത് യു.പി പോലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.

ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നല്‍കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്‌ജെ) അനുരോദ് മിശ്ര കാപ്പനോട് നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതി തചുമത്തിയ വ്യവസ്ഥകള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവാങ്ങുകയും ചെയ്തു.

 

 

Latest News