സോഷ്യല്‍ മീഡിയയിലെ വിസിറ്റ് വിസ പ്രചാരണം ശരിയല്ല; വിശദീകരണം നല്‍കി സൗദി ജാവാസാത്ത്

റിയാദ് - വിസിറ്റ് വിസ, നിയമാനുസൃത ഇഖാമയാക്കി മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്ന് അറിയിക്കുകയും ഇതിന് ആവശ്യമായ രേഖകളും പൂര്‍ത്തിയാക്കേണ്ട നടപടികളും വ്യക്തമാക്കുകയും ചെയ്യുന്ന നോട്ടീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിസിറ്റ് വിസ, നിയമാനുസൃത ഇഖാമയാക്കി മാറ്റാന്‍ രാജ്യത്ത് നിലവിലുള്ള നിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല. നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന്  ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. മാതാപിതാക്കള്‍ക്ക് നിയമാനുസൃത ഇഖാമകളുണ്ടെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന പതിനെട്ടില്‍ കുറവ് പ്രായമുള്ള കുട്ടികളുടെ വിസ, നിയമാനുസൃത ഇഖാമയാക്കി മാറ്റാന്‍ സാധിക്കുമെന്ന് ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest News