Sorry, you need to enable JavaScript to visit this website.

കാക്കി നിക്കറിനു തീ കൊടുത്ത ചിത്രം നീക്കണമെന്ന് കോണ്‍ഗ്രസിനോട് ബി.ജെ.പി

ന്യൂദല്‍ഹി- കാക്കി നിക്കറിന് തീ കൊടുത്തിരിക്കുന്ന ചിത്രം ഉടന്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി നേതാവ് സംബീത് പത്ര രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്ത് അക്രമം ആണോ ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. കോണ്‍ഗ്രസ് ഉടന്‍ തന്നെ ചിത്രം നീക്കം ചെയ്യണം- ബി.ജെ.പി നേതാവ് പറഞ്ഞു.
ആര്‍എസ്എസ് യൂണിഫോമിനെതിനെതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റാ വിവാദമായത്. രാജ്യം അഗ്‌നിക്കിരയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുണ്‍ ചുഗ് ആരോപിച്ചു.
രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളില്‍നിന്നു മോചിപ്പിക്കാനും ആര്‍എസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പടിപടിയായി മുന്നേറുകയാണ്'' എന്ന് ആര്‍എസ്എസിന്റെ യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.  145 ദിവസം കൂടി ബാക്കി എന്നും ചിത്രത്തില്‍ എഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്കിടെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

 

Latest News