Sorry, you need to enable JavaScript to visit this website.

ആസാദ് കശ്മീര്‍: കെ.ടി.ജലീലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം- വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി.ജലീല്‍ എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. അഡീഷനല്‍ മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് ദല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയത്.
കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ കെ.ടി.ജലീല്‍ എംഎല്‍എക്കെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നു ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.
ഒരേ വിഷയത്തില്‍ വിവിധ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു തടസ്സമില്ലെന്നു പരാതിക്കാരനായ അഭിഭാഷകന്‍ ജി.എസ്.മണി കോടതിയില്‍ പറഞ്ഞിരുന്നു.

നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ, പാക്കധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും കശ്മീര്‍ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും വിശേഷിപ്പിച്ച് ജലീല്‍ ഫെയ്‌സ്ബുക്കില്‍ നല്‍കിയ കുറിപ്പാണ് വിവാദമായത്. വിവാദമായതോടെ പോസ്റ്റ് പിന്‍ലിച്ചിരുന്നു.

 

Latest News