യുവതിയുടെ ചെവിയില്‍ പാമ്പ്  കുടുങ്ങിയത് സത്യം തന്നെയോ? 

ലണ്ടന്‍- യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയില്‍ ഡോക്ടര്‍ യുവതിയുടെ ചെവിയില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ പുറത്തെടുക്കുമോ എന്ന് കാണിക്കാതെ വിഡിയോ അവസാനിക്കുകയാണ്.എങ്ങനെയാണ് പാമ്പ് ചെവിയില്‍ കയറിപറ്റിയതെന്ന് അതിശയിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിലര്‍ ഇത് വ്യാജ വിഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാര്‍ത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വിഷാംശമുള്ള ജീവിയാണ് പാമ്പ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 81,000 മുതല്‍ 1,38,000 പേരാണ് ഓരോ വര്‍ഷവും പാമ്പ് കടിയേറ്റത് മൂലം മരിക്കുന്നത്.
 

Latest News