Sorry, you need to enable JavaScript to visit this website.

റിസർവ് ബാങ്ക് 34 ഓൺലൈൻ ട്രേഡിങ്  സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി 

മുംബൈ- ഫോറെക്‌സ് ട്രേഡിങിൽ കർശന നിയന്ത്രണവുമായി റിസർവ് ബാങ്ക്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിങിൽ നടക്കുന്നത്. ഓരോ സമയങ്ങളിൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ അനുസരിച്ച് ലാഭവും നഷ്ടവും നേടാമെന്നതാണ് വാഗ്ദാനം.
 

Latest News