കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി-കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍  കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നാര്‍ നിന്നും എറണാകുളത്തേക്ക്  പോയ ബസാണ് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. അടിമാലി വാളറ കുളമാംക്കുഴി   പാലക്കല്‍ സജീവ ്‌ജോസഫ് ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
മുന്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദീപാ രാജീവിന്റെ ഭര്‍തൃ സഹോദരനാണ് സജീവ് .
അടിമാലി പോലീസ് ,ഫയര്‍ഫോഴ്‌സ് , ഹൈവേ പോലീസ് എന്നിവര്‍ എത്തി.  പരിക്കേറ്റവരെ കോതമംഗലത്ത്  ആശുപത്രിയില്‍  എത്തിച്ചു.

 

Latest News