കന്യാകുമാരി- ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലൂടെ കടന്നുപോകുന്നതിനിടെ രാഹുലിന്റെ കൈ നോക്കി കല്യാണാലോചന നടത്തി സ്ത്രീകള്‍. കൗതുകകരമായ ചിത്രങ്ങള്‍ കോണ്‍ഗ്രസ് എം.പി ജയ്‌റാം രമേശ് ആണ് പുറത്തുവിട്ടത്.
രാഹുലിനു തമിഴ്‌നാടിനോടു പ്രത്യേക ഇഷ്ടമാണെന്ന് അറിയാമെന്നും ഒരു തമിഴ് പെണ്‍കൊടിയെ കണ്ടെത്തി നല്‍കാമെന്നും കൂട്ടത്തില്‍ ഒരു സ്ത്രീ പറഞ്ഞുവെന്ന് ജയ്‌റാം രമേശ് കുറിച്ചു. ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണം. മാര്‍ത്താണ്ഡത്ത് യാത്ര എത്തിയപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായതെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
മാര്‍ത്താണ്ഡത്തുവച്ച് ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. രാഹുല്‍ ഗാന്ധിക്ക് തമിഴ്‌നാടിനോടുള്ള ഇഷ്ടത്തെക്കുറിച്ച് അറിയാമെന്നു പറഞ്ഞ അവരില്‍ ഒരാള്‍, അദ്ദേഹത്തിനായി ഒരു തമിഴ് പെണ്‍കുട്ടിയെ കല്യാണം ആലോചിക്കാമെന്നും പറഞ്ഞു. ആ വാക്കുകള്‍ അദ്ദേഹത്തെ സന്തോഷിപ്പിച്ചെന്ന് ഫോട്ടോയില്‍നിന്ന് വ്യക്തം- രണ്ടു ചിത്രങ്ങള്‍ പങ്കുവച്ച് ജയ്‌റാം രമേശ് കുറിച്ചു.






