ദമാം-അവധിക്കു നാട്ടിലേക്ക് പോയ കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 40 വര്‍ഷം ദമാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ചു മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. പ്രമേഹ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു ഇദ്ദേഹം വിദഗ്ധ ചികിത്സ നടക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ദമാമിലെ പൊതു സമൂഹത്തിനിടയില്‍ ഏറെ സമുചിതമായ ഇദ്ദേഹം വലിയ സൗഹൃദത്തിനുടമയായിരുന്നു. ആരെയും പുഞ്ചിരിയോടെ ഹൃദയത്തിലേക്ക് ചേര്‍ത്ത് പിടിക്കുന്നതിനും മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ ഇടപെട്ടു പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കുന്നതിലൂടെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും അറിയപ്പെട്ടിരുന്നു.
ഭാര്യ: സൈബു, മക്കള്‍ : മാഷിദ , ശംസീറ
മരുമക്കള്‍: അബ്ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമാം )






