ഭോപ്പാല്‍- വീട്ടുകാരുമായി പിണങ്ങി നാടുവിട്ട പതിനാറുകാരി യുട്യൂബര്‍ ബിന്‍ഡാസ് കാവ്യയെ ട്രെയിന്‍ കോച്ചില്‍ കണ്ടെത്തി.
മഹാരാഷ്ട്രയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ മാധ്യപ്രദേശിലെ ഇറ്റാര്‍സ് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലാണ് കണ്ടെത്തിയത്.
മാതാപിതാക്കള്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് കാവ്യ വീടുവിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കുശിനഗര്‍ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി) മാതാപിതാക്കള്‍ക്ക് കൈമാറി.