ലേഡീസ് സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു; റിയാദില്‍ 68 നിയമലംഘനങ്ങള്‍

റിയാദ് - ഗേള്‍സ് സ്‌കൂളുകളും ലേഡീസ് ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും അടക്കം തലസ്ഥാന നഗരിയിലെ ലേഡീസ് സ്ഥാപനങ്ങളില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ വനിതാ ഉദ്യോഗസ്ഥര്‍ പരിശോധന തടരുന്നു. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളില്‍ 68 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 90 സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കി. ആകെ 1,010 സ്ഥാപനങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം പരിശോധന നടത്തിയത്. 
സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കല്‍, വനിതാവല്‍ക്കരിച്ച തൊഴിലുകളില്‍ പുരുഷന്മാരെ ജോലിക്കു വെക്കല്‍, സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു മാത്രമായി വേറിട്ട വിഭാഗങ്ങള്‍ സജ്ജീകരിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളില്‍ കണ്ടെത്തിയതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ വനിതാകാര്യ വിഭാഗം മേധാവി മഹാ അല്‍മസീദ് പറഞ്ഞു. 


 

Latest News