Sorry, you need to enable JavaScript to visit this website.

ബില്‍കിസ് ബാനു കേസിലെ കാപാലികരെ അനുമോദിച്ചത് വി.എച്ച്.പി; ബി.ജെ.പി ദേശീയ വക്താവ് ഷാസിയ വിവാദത്തില്‍

ന്യൂദല്‍ഹി- ബില്‍കിസ് ബാനു കേസില്‍ ശിക്ഷാ ഇളവ് നല്‍കിയ വിട്ടയച്ചരെ അനുമോദിച്ചത് വി.എച്ച്.പിക്കാരാണെന്ന ബി.ജെ.പി ദേശീയ വക്താവ് ഷാസിയ ഇല്‍മിക്കെതിരെ പ്രതിഷേധവുമായി പരിഷത്ത്. ഇക്കാര്യത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ്  കുറ്റവാളികളെ അനുമോദിച്ചതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധമില്ലെന്നും വി.എച്ച്.പിക്കാരാണെന്നും ഷാസിയ വ്യക്തമാക്കിയത്.
കുറ്റവാളികളെ അഭിനന്ദിച്ചവരുമായി ഒരു ബന്ധവുമില്ലെന്ന് അറിയി്ചച വിഎച്ച്പി ഷാസിയ ഇല്‍മിയുടെ കാഴ്ചപ്പാടുകള്‍ വ്യക്തിപരമാണോ പാര്‍ട്ടിയുടെ നിലപാടാണോ എന്ന് വ്യക്തമാക്കാന്‍ ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കുറ്റവാളികളെ മോചിപ്പിച്ചതില്‍ ബിജെപിയുടെ ദേശീയ വക്താവ് ഇല്‍മി രോഷവും വേദനയും പ്രകടിപ്പിക്കുന്നതാണ് ലേഖനം.  ഒരു സ്ത്രീയെന്ന നിലയില്‍ ബില്‍കിസ് നീതി നിഷേധിക്കപ്പെട്ടുവെന്നും  വഞ്ചിക്കപ്പെട്ടുവെന്നും അവര്‍ കുറിച്ചു.   ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തില്‍ കുറ്റവാളികള്‍ വെറും 15 വര്‍ഷത്തിനുള്ളില്‍ രക്ഷപ്പെടുമെന്നത് പരിഭ്രാന്തിയുണ്ടാക്കുന്നുവെന്നു പറഞ്ഞ ഷാസിയ, കേന്ദ്രത്തിന് പങ്കില്ലാത്ത  പ്രക്രിയയുടെ ഭാഗമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഇളവ് തീരുമാനമെന്നും  വാദിച്ചു.

 

Latest News