യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് പത്രിക നല്‍കി

തിരുവനന്തപുരം- യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് നിയമസഭ സെക്രട്ടറിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാംഗം ജെബി മേത്തര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, നജീബ് കാന്തപുരം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

തിങ്കളാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.ബി രാജേഷിന് പകരം എ എന്‍ ഷംസീറിനെയാണ് എല്‍ ഡി എഫ് സ്പീക്കര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചത്.

സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീര്‍ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്. 11 ന് വൈകിട്ട് അഞ്ചുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12 ാം തിയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

 

Latest News