പാലക്കാട്- ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് മണലാഞ്ചേരി സ്വദേശി അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. സഹോദരിക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. മുട്ടിക്കുളങ്ങര ജ്യോതിനിലയം ബഡ്സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ത്താഫ്.
മലപ്പുറത്ത് ഇന്നലെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുവയസുകാരന്‍ മരിച്ചിരുന്നു. പൂക്കോട്ടുപാടം വട്ടപ്പാടം സ്വദേശിയായ സതീഷ് ബാബുവിന്റേയും രജിതയുടേയും മകന്‍ അര്‍ജുന്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനു സമീപമാണ് അപകടമുണ്ടായത്.
നാലു വയസുകാരനായ കൂട്ടുകാരനൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു അര്‍ജുന്‍. ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കുരുങ്ങുകയായിരുന്നു. സതീഷ് ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. പായമ്പാടം ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.






