Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ബിഹാറില്‍ വ്യാപക റെയ്ഡ് തുടരുന്നു

പട്‌ന- പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി ബീഹാറിലെ 30 സ്ഥലങ്ങളില്‍ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്. ആയോധനകല പരിശീലനത്തിന്റെ മറവില്‍ ആയുധ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതായി എന്‍.ഐ.എയിലെ ചില ഉദ്യോഗസ്ഥര്‍  പറഞ്ഞു. സംസ്ഥാനത്തെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷന്‍ഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഈ വര്‍ഷം ജൂലൈയിലാണ് കേസ് എന്‍.ഐ.എക്ക് കൈമാറിയിയത്. വിരമിച്ച ഝാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതര്‍ പര്‍വേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയില്‍ പട്നയിലെ ഫുല്‍വാരി ഷെരീഫ് ഏരിയയില്‍നിന്നു ഉത്തര്‍പ്രദേശ് എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News