ഭാര്യയോടപ്പം ക്ഷേത്രത്തിലെത്തി നാവ് മുറിച്ച് സമര്‍പ്പിച്ചു, യുവാവ് ഗുരുതരനിലയില്‍

ലഖ്‌നൗ- ഭാര്യയോടൊപ്പം ക്ഷേത്രത്തിലെത്തിയ യുവാവ് ദേവി പ്രീതിക്കായി നാവ് മുറിച്ച് വഴിപാടായി സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.
യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കൗസാബി മാ ശീതള  ക്ഷേത്രത്തില്‍  വഴിപാടായി യുവാവ് നാക്കുമുറിച്ച
സമ്പത്തിനെ (38) ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗംഗാ സ്‌നാനം നടത്തി ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷമാണ് വഴിപാട് നടത്തിയത്. ക്ഷേത്രത്തില്‍ പ്രദക്ഷിണം വെച്ച ശേഷമാണ് ബ്ലേഡ് ഉപയോഗിച്ച് സമ്പത്ത് നാക്കുമുറിച്ചത്. തുടര്‍ന്ന് ക്ഷേത്രനടയില്‍ മുറിച്ചെടുത്ത നാവ് സമര്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരമാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.

 

Latest News