പള്ളിയോടം മറിഞ്ഞുണ്ടായ അപകടം ആര്‍.ഡി.ഒ അന്വേഷിക്കും

ആലപ്പുഴ- അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ അന്വേഷിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ചെന്നിത്തല സ്വദേശി രാഗേഷ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. വലിയ പെരുമ്പുഴ കടവില്‍ പള്ളിയോടം തിരിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കും കാറ്റുമാകാം പള്ളിയോടം മറിയാന്‍ കാരണമെന്നാണ് നിഗമനം.

 

Latest News