Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിട്ടിയവനെ കള്ളനാക്കുന്ന നയം, എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ കെ. സുധാകരന്‍

തിരുവനന്തപുരം- കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിനുള്ളതെന്ന് കെ.സുധാകരന്‍. എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളുടെ പേര് പറയാന്‍പോലും സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനങ്ങള്‍ വിഡ്ഢികളാണെന്നാണോ സി.പി.എം കരുതുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.

എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത് പെട്ടിക്കട നടത്തുന്ന സി.പി.എം അനുഭാവി ആയിരുന്ന ഒരാള്‍ ദൃക്സാക്ഷിയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു കൗണ്‍സിലറുടെ പേരാണ് അന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ കൗണ്‍സിലറുമില്ല, പെട്ടിക്കടക്കാരനുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതൊരു വെള്ളരിക്കാപ്പട്ടണമെല്ലെന്നാണ് സി.പി.എമ്മിനോടും ഇടതുപക്ഷ സര്‍ക്കാരിനോടും പറയാനുള്ളത്. വെള്ളരിക്കാപ്പട്ടണം പോലെ പോലീസിനെ കൊണ്ടുപോവാന്‍ ശ്രമിച്ചാല്‍ അതിന് രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും.

സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത കള്ളമാണ് പറയുന്നത്. ഈ നാട്ടിലെ ജനങ്ങള്‍ക്കും സമൂഹത്തിനും വിദ്യാഭ്യാസവും സംസ്‌കാരവുമുണ്ട്. ഒരു കള്ളത്തരം ശരിയാക്കാന്‍ നിയമത്തെ കാറ്റില്‍പറത്തുന്ന ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും കെ. സുധാകരന്‍ പറഞ്ഞു.

 

Latest News