Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാന് നേരെ വീണ്ടും മിസൈലാക്രമണം; സൗദി സൈന്യം തകർത്തു

ജിസാൻ - ജിസാൻ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം തകർത്തു. ജിസാൻ നഗരത്തിനു സമീപം ആകാശത്തു വെച്ച് സൈന്യം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകൾ തകർക്കുകയായിരുന്നു. ആകാശത്ത് മിസൈലുകൾ പൊട്ടിത്തെറിച്ച് ഘോര ശബ്ദം കേട്ടതായി ജിസാൻ നിവാസികൾ പറഞ്ഞു. 
ഇന്നലെ വൈകിട്ട് 4.23 ന് ആണ് ജിസാൻ ലക്ഷ്യമാക്കി ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. യെമനിൽ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയിൽ നിന്നാണ് ഹൂത്തികൾ മിസൈലുകൾ തൊടുത്തുവിട്ടത്. മിസൈലുകളുടെ ഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ചിതറിത്തെറിച്ചു. ആർക്കെങ്കിലും ആളപായമോ പരിക്കോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. 

Latest News