നെടുമ്പാശ്ശേരി-ഗള്‍ഫില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. വിമാനത്തില്‍ വെച്ച് പ്രാഥമിക ചികത്സ നല്കി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രക്കാരിയുടെ ജീവന് രക്ഷിക്കാനായില്ല.
പുലര്‍ച്ചെ ദുബായില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരി കോട്ടയം മണിമല
വേഴാമ്പതോട്ടത്തില്‍ എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. വിമാനത്തില്‍ ഇവര്‍ക്കൊപ്പം
ഭര്‍ത്താവുമുണ്ടായിരുന്നു.






