Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വളയത്ത് റോഡിലേക്ക് ബോംബേറ്,  സ്‌ഫോടന സ്ഥലത്ത് വന്‍ കുഴി 

നാദാപുരം-വളയത്ത് റോഡിലേക്ക് ബോംബെറിഞ്ഞു.ഒപി മുക്കില്‍ ആണ് സ്റ്റീല്‍ ബോംബ്  എറിഞ്ഞത്.ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ആണ് ബോംബേറ് ഉണ്ടായത്. പരിശോധിക്കാനായി ഉണ്ടാക്കിയവര്‍ തന്നെ ബോംബിന്റെ തീവ്രത  അളന്നതാണോ എന്നു സംശയിക്കുന്നതായി പോലീസ് സംശയിക്കുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്.വളയം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍  സ്ഥലത്ത് എത്തും. പേരാമ്പയ്ക്കടുത്ത നൊച്ചാട്ടും അനിഷ്ട സംഭവമുണ്ടായി. സി.പ.എം പ്രവര്‍ത്തകന്റെ കാറിന് നേരെയാണ് അക്രമമുണ്ടായത്. പോലീസിന്റെ കണക്കില്‍ കോഴിക്കോട് റൂറല്‍ ജില്ലയില്‍ ഉള്‍പ്പെടുന്നതാണ് രണ്ടു സ്ഥലങ്ങളും. ഒരു ഘട്ടത്തില്‍ കണ്ണൂരിനേക്കാള്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല. കുറച്ചു കാലമായി സമാധാനം നില നിന്നിരുന്ന നാദാപുരത്ത് അനിഷ്ട സംഭവമുണ്ടായത് സമാധാനപ്രേമികളെ ആശങ്കയിലാഴത്തി. 
 

Latest News