അയല്‍പക്കത്തെ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പയ്യന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- മൂന്നു വയസ്സായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പതിനാലുകാരന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍.
വടക്കുകിഴക്കന്‍ ദല്‍ഹിയിലെ വെല്‍ക്കം ഏരിയയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതെന്ന്   പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പയ്യന്‍
ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി അമ്മയോട് സംഭവം പറയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.  ആണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക്  വൈദ്യപരിശോധന നടത്തി. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.


കാപാലികര്‍ക്കുനല്‍കിയ ഇളവ്; ബില്‍കിസ് ബാനു കേസില്‍ ഇളവ് രേഖകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

 

Latest News