വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സ് സൗദി ലൈസന്‍സാക്കുന്നതില്‍ മാറ്റം

റിയാദ് - വിദേശ രാജ്യങ്ങളില്‍ നിന്ന് വനിതകള്‍ നേടിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സൗദി ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംവിധാനത്തില്‍ ഭേദഗതികള്‍ വരുത്തിയതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും നേടിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റ് കൂടാതെ ഇനി മുതല്‍ മാറ്റിക്കൊടുക്കുക. മറ്റു രാജ്യങ്ങളുടെ ലൈസന്‍സുകള്‍ മാറ്റിക്കൊടുക്കാന്‍ ഡ്രൈവിംഗ് സ്‌കൂളില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യലും ടെസ്റ്റിന് വിധേയമാകലും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest News