അംഗീകൃത വിദൂര, ഓണ്‍ലൈന്‍ ഡിഗ്രിയെ റെഗുലറിന് തത്തുല്യമെന്ന് യു.ജി.സി

ന്യൂദല്‍ഹി- അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലറിന് തത്തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്കും ഇത് ബാധകമാണ്.
യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ച് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളെയും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളെയും റെഗുലര്‍ കോഴ്സിന് സമാനമായി കണക്കാക്കുമെന്ന് യു.ജി.സി സെക്രട്ടറി രജനീഷ് ജെയ്ന്‍ അറിയിച്ചു. വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും രജനീഷ് ജെയ്ന്‍ വ്യക്തമാക്കി.

 

Latest News