കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ- നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ തെന്നനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപമായിരുന്നു അപകടം. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന്‍ എന്നിവരാണ് മരിച്ചത്. 18 വയസുള്ളവരാണ് മരിച്ച മൂന്ന് വിദ്യാര്‍ഥികളും.
കാര്‍ 160 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബി.എസ്സി വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്.
ഇവരില്‍ റോഷന്‍ എന്നയാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാക്കി മൂന്നു പേരും കാറിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ഓണാഘോഷം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest News