കോൺഗ്രസ് അധ്യക്ഷനാകുമോ, ഇതാദ്യമായി വ്യത്യസ്ത മറുപടി നൽകി രാഹുൽ

ന്യൂദൽഹി- കോൺഗ്രസിന്റെ പ്രസിഡന്റ് പദവിയിൽ എത്തുമോ എന്ന ചോദ്യത്തിന് ഇതാദ്യമായി വ്യത്യസ്തമായ മറുപടി നൽകി രാഹുൽ ഗാന്ധി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽനിന്ന് താൻ പൂർണമായി പുറത്തായിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഞാൻ കോൺഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്നത് പാർട്ടി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വ്യക്തമാകും. 2024-ൽ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ആരംഭിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. 
'ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ആശയക്കുഴപ്പമൊന്നുമില്ലെന്നും രാഹുൽ പറഞ്ഞു. 
യാത്രയിൽ നിന്ന് എന്നെയും മനോഹരമായ ഈ രാജ്യത്തെയും കുറിച്ച് എനിക്ക് കുറച്ചധികം ധാരണ ലഭിക്കും, ഈ രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ ബുദ്ധിമാനാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Latest News