കോടിയേരിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഇന്ന് ചെന്നൈയിലേക്ക്

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക് പോകും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്നു പകല്‍ മുഴുവന്‍ പിണറായി കോടിയേരിക്കൊപ്പം ചെലവഴിക്കുമെന്നാണ് സൂചന.

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദബാധിതനായ അദ്ദേഹം ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. ഇതിനു പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി  ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞദിവസം എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

 

Latest News