തെരുവുനായയെ തടയുന്നതിനിടെ ബൈക്കില്‍നിന്ന് വീണ് യുവതിക്ക് പരിക്ക്

തൃശൂര്‍- തെരുവു നായ ആക്രമിക്കാന്‍ വന്നതിനെ തുടര്‍ന്ന്  ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പിന്നാലെ ഓടിയ നായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കില്‍നിന്ന് വീഴുകയായിരുന്നു.

തിപ്പലിശ്ശേരി മേഴത്തൂര്‍ ആശാരി വീട്ടില്‍ ശശിയുടെ ഭാര്യ ഷൈനി (35)യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News