Sorry, you need to enable JavaScript to visit this website.

ഹൈദരാബാദില്‍ പ്രാദേശിക പള്ളികളില്‍തന്നെ ജുമുഅക്ക് പോകാന്‍ അഭ്യര്‍ഥന

ഹൈദരാബാദ്- ഗണേശ വിഗ്രഹങ്ങളുടെ അവസാന നിമജ്ജന ദിവസം പ്രകോപനം കരുതിയിരിക്കാന്‍ മുസ്ലിം നേതാക്കളുടെ അഭ്യര്‍ഥന. സാമൂഹിക വിരുദ്ധ ശക്തികള്‍ പ്രകോപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും സംയമനം പാലിക്കണമെന്നും അവര്‍ ഉണര്‍ത്തി.
അവരവരുടെ സ്ഥലങ്ങളിലുള്ള പള്ളികളില്‍ തന്നെ ജുമുഅ നമസ്‌കരിക്കണമെന്നും ദൂരേക്ക് പോകരുതെന്നും മുതിര്‍ന്ന പണ്ഡിതന്മാരും നേതാക്കളും അഭ്യര്‍ഥിച്ചു.
മുസ്ലിംകള്‍ രോഷത്തിനുപകരം ക്ഷമ കാണിക്കേണ്ട സമയമാണിത്. തെലങ്കാനയില്‍, പ്രത്യേകിച്ച് ഹൈദരാബാദില്‍ സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ സാമുഹിക വിരുദ്ധ ശക്തികള്‍ തക്കം പാര്‍ത്തിരിക്കയാണെന്നും ഇതു മനസ്സിലാക്കിവേണം ഏതുകാര്യത്തിലായാലും പ്രതികരിക്കാനെന്നും മൗലാനാ ഖുബൂല്‍ പാഷ ഖാദ് രി പറഞ്ഞു. ജുമുഅക്കായി ദൂരേക്ക് പോകുന്നത് ഒഴിവാക്കി അവരവരുടെ പ്രദേശത്തെ പളളികളില്‍ തന്നെ നമസ്‌കരിക്കണം.
പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തി ജനങ്ങള്‍ സഹിഷ്ണുതയുടേയും സൗഹാര്‍ദത്തിന്റെയും ഉദാഹരണങ്ങളായി മാറണമെന്ന് തഹ് രീക് മുസ്ലിം ശബാന്‍ പ്രസിഡന്റ് മുഹമ്മദ് മുശ്താഖ് മാലിക് അഭ്യര്‍ഥിച്ചു. എവിടെയങ്കിലും പോയി ഗണേശ ഘോഷയാത്രക്കിടെ കുഴപ്പമുണ്ടാക്കാന്‍ കാത്തിരിക്കുന്നവരുടെ തന്ത്രങ്ങള്‍ക്ക് വീണുകൊടുക്കരുതെന്നും പ്രാദേശിക ജുമാമസ്ജിദുകളില്‍ തന്നെ പോകണമെന്നും അദ്ദേഹം പറഞ്ഞു. ഗണേശ ഘോഷയാത്ര പോകുന്ന റൂട്ടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സുന്നി ഐക്യവേദി നേതാവ് ഹാഫിസ് മുസഫര്‍ ഹുസൈനും അഭ്യര്‍ഥിച്ചു. വീടിനടുത്തള്ള പള്ളികളില്‍തന്നെ ജുമുഅ നമസ്‌കരിക്കാന്‍ അദ്ദേഹം ഉണര്‍ത്തി.

 

Latest News