ചാള്‍സ് അടുത്ത രാജാവാകും

ലണ്ടന്‍- എലിസബത്ത് രാജ്ഞിയുടെ  സംസ്‌കാരച്ചടങ്ങുകള്‍ വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലായിരിക്കുംനടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെത്തിക്കുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും. വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോര്‍ജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക. ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ബാല്‍മോറലിലെ വസതിയിലാണ് നിലവില്‍ രാജ്ഞിയുള്ളത്.

രാജ്ഞിയുടെ മരണത്തിനുശേഷം മകന്‍ ചാള്‍സ് ആയിരിക്കും അടുത്ത രാജാവായി അധികാരമേല്‍ക്കുക. ചാള്‍സ് രാജകുമാരന്റെ സ്ഥാനാരോഹണ നടപടികളുടെ വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. മരണം സംഭവിച്ചു പിറ്റേദിവസം സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ചായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത്.

 

Latest News