Sorry, you need to enable JavaScript to visit this website.

കാസർക്കോട് സ്വദേശി ജിസാനിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ജിസാൻ- അബു ആരിഷിൽ ജോലി ചെയ്യുന്ന കാസർക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ആലമ്പാടി സ്വദേശി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ പഞ്ചിക്കൽ ബുഹാരി ( 41) ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തുള്ള സ്ഥാപനത്തിലെ തൊഴിലാളികൾ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനാസ അബു അരിഷ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ. നിയമ നടപടികൾ പൂർത്തീകരിക്കാൻ ജിസാൻ കെ എം സി സി പ്രസിഡന്റ് ഹാരിസ് കല്ലായിയും , CCWA മെമ്പറും പരേതന്റെ ബന്ധുവുമായ ഖാലിദ് പട്ലയും രംഗത്തുണ്ട്.

Latest News