Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 അമിത് ഷായുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ  സുരക്ഷ വീഴ്ച, എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

മുംബൈ- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ സുരക്ഷ വീഴ്ച. ആന്ധ്രപ്രദേശ് എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍. ഹേമന്ത് പവാര്‍ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഭ്യന്തര മന്ത്രിക്ക് അടുത്ത് എത്തിയതിനാണ് അറസ്റ്റ്. ദേവേന്ദ്ര ഫന്‍ഡന്‍വിസിന്റെ വസതിയില്‍ വച്ചായിരുന്നു സംഭവം.
മുംബൈയിലെ മലബാര്‍ ഹില്‍സിലെ സാഗര്‍ ബംഗ്ലാവില്‍ അമിത് ഷായുടെ സുരക്ഷാ വിഭാഗത്തിന് സമീപം ഹേമന്ത് പവാര്‍ എന്ന് പേരുള്ള വ്യക്തി സംശയാസ്പദമായി കറങ്ങുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നത്. 32 കാരനായ ഹേമന്ത് പവാര്‍ ധരിക്കാന്‍ പാടില്ലാത്ത എംഎച്ച്എ ബാന്‍ഡും ധരിച്ചിരുന്നു. ആന്ധ്രയില്‍ നിന്നുള്ള എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പവാറിന് പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നു, എന്നാല്‍ എംഎച്ച്എ സ്ട്രാപ്പ് അനുവദനീയമല്ലെന്നും ആള്‍മാറാട്ടത്തിന് തുല്യമാണെന്നും പൊലീസ് പറഞ്ഞു
 

Latest News