സൗദിയില്‍ പട്ടാപ്പകല്‍ വിദേശിയെ കുത്തിക്കൊന്ന സ്വദേശി അറസ്റ്റില്‍

റിയാദ്- സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ വിദേശിയെ കുത്തിക്കൊന്ന സ്വദേശി പൗരന്‍ അറസ്റ്റിലായി. വാഹനത്തില്‍ കയറി ഡ്രൈവറായ സിറിയക്കാരനെ കൊലപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
 രക്തമൊഴുകുന്ന നിലയില്‍ ഡൈവര്‍ സീറ്റില്‍നിന്ന് പുറത്തിറങ്ങി ഓടാന്‍ ശ്രമിച്ച വിദേശിയെ പിന്തുടര്‍ന്ന് നിലത്ത് പിടിച്ചിട്ട് തുടര്‍ച്ചയായി കുത്തി കൊല്ലുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

 

Latest News