സോഷ്യല്‍ മീഡിയാ നിയന്ത്രണത്തിന് കേന്ദ്രം സംവിധാനം കൊണ്ടുവരുന്നു

ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ചില സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ പ്ലാറ്റ്‌ഫോമുകള്‍ അക്കൗണ്ട് സസ്‌പെന്‍ന്‍ഡ്  ചെയ്യുന്നതുള്‍പ്പെടെ നിലവിലുള്ള കേസുകളെ ഇതില്‍ ഉള്‍പ്പെടുത്തില്ലെന്നും വ്യക്തമാക്കി.  
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍  അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരായ ഹരജികളില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ച്  വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയുടെ കഴിഞ്ഞ ഉത്തരവ് പരിശോധിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഭേദഗതികളുണ്ടാകുമെന്നും നിലവിലുള്ള കേസുകള്‍ ഉള്‍പ്പെടാതെ തന്നെ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കീര്‍ത്തിമാന്‍ സിംഗ് പറഞ്ഞു. നിലവിലുള്ള കേസുകളില്‍ ഇപ്പോഴത്തെ രീതികള്‍ വഴിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News